മലയാളി വിദ്യാര്‍ത്ഥിയെ കര്‍ണാടക കോളാറിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോളാര്‍ ശ്രീദേവരാജ് യുആര്‍എസ് മെഡിക്കല്‍ കോളജിലെ ബിപിടി 2-ാം വര്‍ഷ വിദ്യാര്‍ത്ഥിയായ ചെങ്ങന്നൂര്‍ തോനയ്ക്കാട് മധുസദനത്തില്‍ എം.അഖിലേഷ് (20) ആണ് മരിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് അഖിലേഷിനെ കണ്ടെത്തിയതെന്ന് പൊലീസ് എഫ് ഐ ആറില്‍ പറയുന്നു.
നാളെ ഗൃഹപ്രവേശനത്തിനു നാട്ടിലെത്താൻ വെള്ളിയാഴ്ചത്തേക്ക് വിമാനടിക്കറ്റ് എടുത്തു നല്‍കിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കോളജില്‍ നിന്ന് അനുവാദം ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കിയതാണെന്നു സംശയിക്കുന്നതായും ഇവര്‍ പറഞ്ഞു. ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനായ എം.സി.മനുവിന്റെയും വി.ജെ.ശ്രീകലയുടെയും മകനാണ്. സംസ്കാരം നാളെ10 നു വീട്ടുവളപ്പില്‍ നടക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?