ബെല്‍റ്റ് ആൻഡ് റോഡിന് ബദല്‍; ഇന്ത്യ- പശ്ചിമേഷ്യ- യൂറോപ്പ്‌ സാമ്ബത്തിക ഇടനാഴി പ്രഖ്യാപിച്ചു

  • 09/09/2023

ഇന്ത്യയ്ക്കും പശ്ചിമേഷ്യക്കും യൂറോപ്പിനുമിടയില്‍ സാമ്ബത്തിക ഏകീകരണം സാധ്യമാക്കാൻ ലക്ഷ്യമിട്ടുള്ള സംയുക്തവ്യാപാര സാമ്ബത്തിക ഇടനാഴി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ, സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാൻ, യൂറോപ്യൻ യൂണിയൻ നേതാക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് കരാര്‍ പ്രഖ്യാപിച്ചത്. കടല്‍ മാര്‍ഗവും റെയില്‍ മാര്‍ഗവും ബന്ധിപ്പിക്കുന്ന ഇടനാഴിക്കാണ് കരാറായത്.


ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ഇറ്റലി, ജര്‍മനി, അമേരിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഇത്തരത്തിലെ ആദ്യ കരാറാണിത്. ഇന്ത്യയും പശ്ചിമേഷ്യയും അമേരിക്കയും തമ്മിലുള്ള സാമ്ബത്തിക സഹകരണത്തിനുള്ള ഏറ്റവം ഫലപ്രദമായ മാധ്യമമായിരിക്കും ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജി20 ഉച്ചകോടിക്കിടെയാണ് കരാര്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ചൈന- പാകിസ്താന് സാമ്ബത്തിക ഇടനാഴി പദ്ധതിയെ നേരിടുന്നതായിരിക്കും പദ്ധതിയെന്നാണ് കരുതപ്പെടുന്നത്. ബെല്‍റ്റ് ആൻഡ് റോഡ് പദ്ധതിക്ക് ബദലെന്നാണ് കരുതപ്പെടുന്നത്.

വാര്‍ത്താവിനിമയം, ട്രെയിൻ, തുറമുഖ, ഊര്‍ജ ശൃംഖല, ഹൈഡ്രജൻ പൈപ്പുകള്‍ എന്നിവയില്‍ സഹകരണം സാധ്യമാക്കുകയാണ് ലക്ഷ്യം. ശക്തമായ കണക്ടിവിറ്റിയും അടിസ്ഥാനസൗകര്യങ്ങളുമാണ് മനുഷ്യനാഗരികതയുടെ അടിസ്ഥാനമെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ക്കു പുറമേ സാമൂഹിക- സാമ്ബത്തിക സൗകര്യങ്ങളിലും മുൻപില്ലാത്തവിധത്തിലുള്ള നിക്ഷേപമാണ് രാജ്യം നടത്തുന്നതെന്നും അവകാശപ്പെട്ടു.

Related News