മമത, നിതീഷ് കുമാര്‍, ഹേമന്ത് സോറൻ; രാഷ്ട്രപതിയുടെ അത്താഴവിരുന്നില്‍ പങ്കെടുത്ത് ഇൻഡ്യ മുന്നണിയിലെ മുഖ്യമന്ത്രിമാര്‍

  • 09/09/2023

ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒരുക്കിയ അത്താഴവിരുന്നില്‍ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിയിലെ മുഖ്യമന്ത്രിമാരും പങ്കെടുത്തു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടങ്ങിയവരാണ് വിരുന്നില്‍ പങ്കെടുത്തത്.


വിരുന്നിനായി ഒരുക്കിയ ടേബിളുകള്‍ക്ക് ഇന്ത്യയിലെ വിവിധ നദികളുടെ പേരാണ് നല്‍കിയിരുന്നത്. ഗംഗ, യമുന, ബ്രഹ്മപുത്ര, കൃഷ്ണ തുടങ്ങിയ പേരുകളില്‍ ടേബിളുകള്‍ ഒരുക്കിയിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ തുടങ്ങിയവരും വിരുന്നിനെത്തിയിരുന്നു.

Related News