വിന്റർ ലാൻഡ് ഈ മാസം അവസാനം തുറക്കും; ഏഴ് മാസം ആഘോഷമാക്കാം

  • 15/09/2023


കുവൈത്ത് സിറ്റി: രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും നൂതന ടൂറിസം അനുഭവങ്ങള്‍ നല്‍കേണ്ടതിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ടൂറിസം എന്റർപ്രൈസസ് കമ്പനിയുടെ സിഇഒ ഫാദൽ അൽ ദോസരി. ടൂറിസം സാമ്പത്തിക വികസനത്തിന്റെ എഞ്ചിൻ ആയാണ് കണക്കാക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
അവന്യൂസ് ഷോപ്പിംഗ് സെന്‍ററില്‍ നടന്ന കമ്പനിയുടെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അൽ ബ്ലാജത്ത്, വിന്‍റര്‍ ലാൻഡ്, ജനൂബ് അൽ സബാഹിയ എന്നീ മൂന്ന് പ്രോജക്ടുകളുടെ ഉദ്ഘാടനമാണ് കഴിഞ്ഞത്. പ്ലാസ പദ്ധതി 90 ശതമാനം പൂർത്തിയായെന്നും 10 ദിവസത്തിനകം തുറക്കാൻ തയ്യാറാണെന്നും അദ്ദേഹം വിശദീകരിച്ചു. വിന്റർ ലാൻഡ് പദ്ധതി ഈ മാസം അവസാനത്തിലും സൗത്ത് സബാഹിയ പദ്ധതി അടുത്ത ഒക്ടോബറിലും തുറക്കുമെന്നും ഫാദൽ അൽ ദോസരി വ്യക്കതമാക്കി. വിന്‍റര്‍ ലാൻഡ് പദ്ധതിയുടെ പ്രവർത്തനങ്ങളുടെ സമയപരിധി മൂന്ന് മാസത്തിൽ നിന്ന് ഏഴാക്കി വർധിപ്പിച്ച കാര്യവും അദ്ദേഹം എടുത്ത് പറഞ്ഞു.

Related News