തൊഴിലാളി പ്രശ്നം പരിഹരിക്കുന്നതിനുള്ള ചർച്ചയ്ക്ക് തയാറെന്ന് ഫിലിപ്പിയൻസ്

  • 16/09/2023


കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങാമെന്ന പ്രതീക്ഷ പങ്കുവെച്ച് ഫിലിപ്പിയൻസ് വിദേശകാര്യ മന്ത്രാലയം. ഫിലിപ്പിനോ തൊഴിലാളിയെ കൊലപ്പെടുത്തിയ കുറ്റക്കാരനെ ജുവനൈൽ കോടതി ശിക്ഷിച്ചതോടെയാണ് തൊഴിലാളി പ്രശ്നം പരിഹരിക്കാനുള്ള നിലപാടിലേക്ക് ഫിലിപ്പിയൻസ് എത്തുന്നത്. ഫിലിപ്പിനോ തൊഴിലാളിയാ രനാരയുടെ 
കുടുംബത്തിന് നീതി ഉറപ്പാക്കുന്നതിനുള്ള കുവൈത്തിന്റെ ശ്രമങ്ങളെ അംഗീകരിക്കുന്നുവെന്നും ഇതൊരു നല്ല ചുവടുവയ്പ്പാണെന്നും ഫിലിപ്പൈൻ വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി എഡ്വാർഡോ ഡി വേഗ പറഞ്ഞു. നിലവിലെ സാഹചര്യത്തെക്കുറിച്ച് സംസാരിക്കാനും തൊഴിലാളികളുടെ തിരിച്ചുവരവിന് പരിഹാരങ്ങൾ കണ്ടെത്താൻ കുവൈത്തുമായി ചർച്ച ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വേ​ഗ കൂട്ടിച്ചേർത്തു.

Related News