കുവൈത്തിൽ മയക്കുമരുന്നിന് അടിമയായ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

  • 24/09/2023


കുവൈത്ത് സിറ്റി: അല്‍ ഒമാരിയയില്‍ മയക്കുമരുന്നിന് അടിമയായ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. 20കാരിയായ യുവതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. അറബ് പൗരയായ ഭാര്യയെ വീടിനുള്ളിൽ വൈദ്യുതക്കമ്പി ഉപയോഗിച്ച് കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ഭർത്താവിനെ കസ്റ്റഡിയിൽ എടുക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടിട്ടുള്ളത്. കൂടാതെ, മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങളും ഇയാളില്‍ നിന്ന് കണ്ടെത്തി. 

സംഭവത്തെ കുറിച്ച് അറിവ് ലഭിച്ചയുടൻ കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് സുരക്ഷാ വിഭാഗവും ഫോറൻസിക് മെഡിസിൻ അഝികൃതരും എത്തി. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്. ഭർത്താവ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അൽ ഒമാരിയ ഏരിയയിൽ വച്ച് പിടികൂടുകയായിരുന്നു. അബോധാവസ്ഥയിൽ നിരവധി പൊലീസ് വാഹനങ്ങളുമായി പ്രതിയുടെ വാഹനം കൂട്ടിയിടിക്കുകയും ചെയ്തു. യുവതിയെ ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്നും അധികൃതര്‍ പറഞ്ഞു.

Related News