ഹൃദയ ദിനത്തോട് അനുബന്ധിച്ച് നൃത്താവിഷ്കാരവുമായി മെഡെക്സ് മെഡിക്കൽ കെയർ

  • 02/10/2023


കുവൈറ്റ് സിറ്റി : OICC ഓണപ്പൊലിമ 2023, ശ്രദ്ധേയമായി MEDX MEDICAL CARE അവതരിപ്പിച്ച നൃത്ത വിരുന്ന്.
ഹൃദയദിനം ആസ്‌പദമാക്കി ചടുതലയാർന്ന നൃത്ത ചുവടുകളുമായി ആരംഭിച്ച നൃത്ത വിരുന്ന് ഏവരെയും അമ്പരപ്പിക്കുന്ന രീതിയിലാണ് അവസാനിച്ചത്. Medx- ലെ വിവിധ വിഭാഗങ്ങളിലായി സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരാണ് പ്രസ്തുത പരിപാടിയിൽ പങ്കെടുത്തത്. Ginze Aju ആണ് കൊറിയോഗ്രാഫ് ചെയ്തത്. ഇതിന് മുൻപും ജനശ്രദ്ധ ആകർഷിക്കുന്ന വേറിട്ട ആശയവുമായി ഒട്ടനവധി പരിപാടികൾ MEDX MEDICAL CARE ചെയ്തിട്ടുണ്ട്.

Related News