ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് അനൂകൂല നിലപാടുമായി ദേശീയ നിയമകമ്മീഷൻ. ഇതുസംബന്ധിച്ച നിലപാട് കമ്മീഷൻ ഇന്ന് രാംനാഥ് കോവിന്ദ് സമിതിയെ അറിയിക്കും. അടുത്ത ആഴ്ച്ചയോടെ ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് കമ്മീഷൻ സമിതിക്ക് കൈമാറുമെന്നാണ് വിവരം.
ഇന്ന് വൈകുന്നേരമാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് സാധ്യതകള്‍ പരിശോധിക്കാൻ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ നേതൃത്വത്തിലുള്ള സമിതയുടെ യോഗം ചേരുന്നത്. സമിതിയുടെ രണ്ടാമത്തെ യോഗമാണിത്. നിയമകമ്മീഷനെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. യോഗത്തില്‍ ദേശീയ നിയമകമ്മീഷൻ ചെയര്‍മാൻ റിതു രാജ് അവസ്തി, കമ്മീഷനിലെ അംഗമായ ഡോ ആനന്ദ് പല്ലിവാള്‍ എന്നിവരാകും പങ്കെടുക്കുക.
2029 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പും നടത്താനുള്ള നടപടികള്‍ക്കായുള്ള രൂപരേഖ യോഗത്തില്‍ നിയമകമ്മീഷൻ നല്‍കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് കമ്മീഷൻ അംഗങ്ങള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാൻ ഒരു ആഴ്ച്ച കൂടി സമയം വേണ്ടിവരുമെന്നാണ് കമ്മീഷൻ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?