കുവൈത്തിൽ 65,000 പേർ ശൈത്യകാല രോഗങ്ങൾക്കെതിരായ വാക്സിൻ സ്വീകരിച്ചു

  • 02/11/2023



കുവൈത്ത് സിറ്റി: ശൈത്യകാല രോഗങ്ങൾക്കെതിരായ ദേശീയ വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ച് ഒരു മാസത്തിന് ശേഷം ഏകദേശം 65,000 കുവൈത്തികളും പ്രവാസികളും വാക്സിൻ സ്വീകരിച്ചതായി കണക്കുകൾ. സീസണൽ ഇൻഫ്ലുവൻസ, ന്യൂമോകോക്കൽ ന്യുമോണിയ എന്നിവയ്‌ക്കെതിരെയാണ് വാക്സിൻ നൽകുന്നത്. രാജ്യത്തെ ആറ് ഗവർണറേറ്റുകളിൽ ശരാശരി എട്ട് മുതൽ 10,000 പേർ വരെ, സീസണൽ ഇൻഫ്ലുവൻസയ്‌ക്കെതിരെ ഏകദേശം 56,000 ആളുകൾക്ക് വാക്‌സിനേഷൻ നൽകാൻ ക്യാമ്പയിനിലൂടെ സാധിച്ചു.

ബാക്ടീരിയൽ ന്യുമോണിയയ്‌ക്കെതിരായ ഏകദേശം 9,000 പേർക്ക് വാക്സിൻ നൽകി. കുവൈത്തിലെ എല്ലാ മേഖലകളിലും ഗവർണറേറ്റുകളിലുമായി  50 പ്രതിരോധ ആരോഗ്യ കേന്ദ്രങ്ങളിലായാണ് വാക്സിൻ നൽകുന്നത്. പ്രായമായവർ, ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള രോഗികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ വാക്സിനേഷൻ ഏറ്റവും കൂടുതൽ ആവശ്യമുള്ള പ്രധാന വിഭാ​ഗത്തിൽ ഉൾപ്പെടുന്നവരാണ്. ഇവർ അതിവേ​ഗം വാക്സിൻ സ്വീകരിക്കണമെന്ന് ആരോ​ഗ്യ വിഭാ​ഗം വൃത്തങ്ങൾ പറഞ്ഞു.a

Related News