ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനായി 15 ബൂത്തുകൾ സ്ഥാപിച്ച് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്

  • 02/11/2023





കുവൈത്ത് സിറ്റി: സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാ​ഗമായി ആഭ്യന്തര മന്ത്രാലയം കൂടുതൽ സംവിധാനങ്ങൾ അവതരിപ്പിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വഴി 15 കിയോസ്കുകളാണ്  കൊണ്ട് വന്നിട്ടുള്ളത്. പൗരന്മാർക്കും താമസക്കാർക്കും കാര്യക്ഷമവും ഡിജിറ്റലൈസ് ചെയ്തതുമായ സേവനങ്ങൾ നൽകുന്നതിനായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ആരംഭിച്ച ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമാണ് ഈ പ്രവർത്തനവും.

15 സെൽഫ് സർവീസ് (കിയോസ്‌ക്)  ഉപകരണങ്ങൾ വിവിധ ഗവർണറേറ്റുകളിലും വാണിജ്യ കേന്ദ്രങ്ങളിലുമായി വിതരണം ചെയ്തിട്ടുണ്ട്. ഉപയോക്താക്കളുടെ സൗകര്യാർത്ഥം രാവിലെയും വൈകുന്നേരവും പ്രവർത്തിക്കുന്ന രീതിയിലാണ് എല്ലാം സജ്ജമാക്കിയിട്ടുള്ളത്. ഈ മെഷീനുകൾ വഴി ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, നഷ്ടപ്പെട്ടതോ കേടായതോ ആയവയ്ക്ക് പകരം ലൈസൻസ് നൽകൽ തുടങ്ങിയ ഉൾപ്പെടെ നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

Related News