ജയിൽ ചാടിയ പ്രതി ജഹ്റയിൽ പിടിയിൽ

  • 02/11/2023



കുവൈത്ത് സിറ്റി: ജയിലിൽ നിന്ന് ചാടിയ പ്രതിയെ ജഹ്റയിൽ നിന്ന് പിടികൂടിയതായി സുരക്ഷാ അധികൃതർ അറിയിച്ചു. ജോർദാനിയൻ പൗരയായ  പ്രതി മോഷണ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റിലായത്. ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് പ്രതി രക്ഷപ്പെട്ടത്. രണ്ട് ജയിൽ സൂപ്പർവൈസർമാരെ കബളിപ്പിച്ച് പ്രതി കടന്നുകളയുകയായിരുന്നു. ആശുപത്രിയിൽ പുറത്ത് പ്രതിക്കായി കാത്ത് നിന്ന് വാഹനം ആശുപത്രിയുടെ നിരീക്ഷണ ക്യാമറയിലൂടെ കണ്ടെത്താൻ സാധിച്ചത് നിർണായകമായി. ഈ വാഹനത്തിന്റെ ലൈസൻസ് പ്ലേറ്റ് നമ്പർ കണ്ടെത്താൻ കഴിഞ്ഞതോടെ പ്രതിയെ പിടികൂടാൻ അതിവേ​ഗം സാധിച്ചുവെന്ന് അധികൃതർ വിശദീകരിച്ചു.

Related News