കുവൈത്ത് നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഹമാസ്

  • 02/11/2023



കുവൈത്ത് സിറ്റി: പലസ്തീൻ വിഷയത്തിൽ കുവൈത്ത് നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇസ്ലാമിക്ക് റെസിസ്റ്ററ്റൻസ് മൂവ്മെന്റായ ഹമാസ്. അന്താരാഷ്ട്ര വേദികളിൽ സയണിസ്റ്റ് സംഘടനയുടെ ഫാസിസ്റ്റ് നേതാക്കൾക്കെതിരെ പ്രതികരിക്കാനുള്ള കുവൈത്ത് ദേശീയ അസംബ്ലി തീരുമാനിച്ചിരുന്നു. കുവൈത്ത് അമീറും സർക്കാരും ജനങ്ങളും എടുക്കുന്ന നിലപാടുകൾ അഭിനന്ദനീയമാണ്. 

പലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിന് കുവൈത്തിന്റെ എല്ലാ പിന്തുണയും വ്യക്തമാക്കുന്നതാണ് തീരുമാനങ്ങളെന്ന് എന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. കുവൈത്തിന്റെ ചരിത്രപരമായ നിലപാടും ഗാസയിലെ സയണിസ്റ്റ് ആക്രമണത്തെ അപലപിച്ചിമുള്ള കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അബ്ദുള്ള അൽ ജാബർ അൽ സബാഹിന്റെ പ്രതികരണവും വിലമതിക്കുന്നുവെന്നും ഹമാസ് അറിയിച്ചു.

Related News