കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 30 ശതമാനം വർധനവ്

  • 02/11/2023



കുവൈത്ത് സിറ്റി: കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 ശതമാനം വർധിച്ചതായി തൊഴിൽ കണക്കുകൾ. രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ വർഷം 5,83,000 ആയിരുന്നത് 2023 ഒക്ടോബറിൽ 811,000 ആയി ഉയർന്നു. ഇതിൽ 28.7 ശതമാനം സ്ത്രീകളും ബാക്കിയുള്ളവർ പുരുഷന്മാരുമാണ്. ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളുടെ വരവിന് നിരോധനം ഉണ്ടായിരുന്നിട്ടും, 2023ൽ അവരുടെ എണ്ണം ഏകദേശം 201,000 ആയി വർധിച്ചിട്ടുണ്ട്.

​ഗാർഹിക തൊഴിലാളികളായ സ്ത്രീകളിൽ ഭൂരിഭാഗവും ഫിലിപ്പിനോകളാണ്. ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ 30 ശതമാനം വർധിച്ച് 361,000 ആയി. ഇതിൽ 28.7 ശതമാനം സ്ത്രീകളും ബാക്കിയുള്ളവർ പുരുഷന്മാരുമാണ്. ശ്രീലങ്കയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾ 2022ൽ 79,000 ആയിരുന്നത് 2023ൽ 48,200 ആയി കുറഞ്ഞുവെന്നും ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

Related News