റെസിഡൻഷ്യൽ ഏരിയകളിൽ പ്രവാസി ബാച്ചിലർമാര്‍ താമസം വിലക്കാൻ കുവൈത്ത്

  • 03/11/2023



കുവൈത്ത് സിറ്റി: സ്വകാര്യ  റെസിഡൻഷ്യൽ ഏരിയകളിൽ പ്രവാസി ബാച്ചിലർമാരെ പാർപ്പിക്കുന്നത് നിരോധിക്കാൻ കുവൈത്ത് തയാറെടുക്കുന്നു. ഇതിന്‍റെ ഭാഗമായുള്ള നിയമത്തിന്‍റെ കരട് മുനിസിപ്പൽ കാര്യ സഹമന്ത്രിയും കമ്മ്യൂണിക്കേഷൻസ് അഫയേഴ്സ് സഹമന്ത്രിയുമായ ഫഹദ് അൽ ഷൂല മന്ത്രിസഭാ സമിതിക്ക് സമർപ്പിച്ചു. ഫത്വ ആന്റ് ലെജിസ്ലേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ അംഗീകാരം ലഭിച്ചതിന് ശേഷമാണ് ഈ കരട് നിയമം മന്ത്രിസഭ സമിതിക്ക് മുന്നിലേക്ക് സമര്‍പ്പിച്ചിട്ടുള്ളത്.

ഫാമിലി റെസിഡൻഷ്യൽ, പ്രൈവറ്റ് ഹൗസിംഗ് ഏരിയകളിൽ പ്രവാസി ബാച്ചിലർമാർക്ക് റെസിഡൻഷ്യൽ യൂണിറ്റുകളോ അവയുടെ ഭാഗങ്ങളോ വാടകയ്‌ക്കെടുക്കുന്നത് വിലക്കുന്നതാണ് ഈ നിയമത്തിലെ പ്രധാന വ്യവസ്ഥ. കൂടാതെ, ഭൂവുടമകൾ ഈ നിരോധനത്തിന്‍റെ പരിധിയിൽ വരാത്ത വ്യക്തികൾക്ക് വാടകയ്‌ക്ക് നൽകുകയാണെങ്കിൽ റീജണൽ മേയറുടെ അംഗീകാരത്തിനായി മുനിസിപ്പാലിറ്റിക്ക് പാട്ട കരാറിന്റെ ഒരു പകർപ്പ് നൽകേണ്ടതുണ്ട്. ഈ നിയമം ലംഘിക്കുന്ന ഏതൊരു കരാറും അസാധുവാകുമെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു.

Related News