കുവൈത്തിൽ 80 കിലോ ഹാഷിഷ് പിടികൂടി

  • 03/11/2023


കുവൈത്ത് സിറ്റി: മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ സുപ്രധാന നേട്ടം കൈവരിച്ച് ആഭ്യന്തര മന്ത്രാലയം. സംയുക്ത ഓപ്പറേഷനില്‍ 80 കിലോ ഹാഷിഷ് ആണ് പിടിച്ചെടുക്കാനായത്. നിയമവിരുദ്ധരെ ചെറുക്കുന്നതിനും മയക്കുമരുന്ന് കടത്തലിന്‍റെയും ഉറവിടങ്ങൾ തകര്‍ക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളിലാണ് മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ വൻ തോതില്‍ മയക്കുമരുന്ന് കൈവശം വച്ചിരുന്ന ഒരു വ്യക്തിയെ അറസ്റ്റ് ചെയ്തത്. വിദേശ പങ്കാളിയുമായി സഹകരിച്ച് മറ്റൊരു രാജ്യത്ത് നിന്നാണ് 80 കിലോഗ്രാം മയക്കുമരുന്ന് ഹാഷിഷ് കൊണ്ടുവന്നതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതിയെയും പിടികൂടിയ മയക്കുമരുന്നും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് റഫര്‍ ചെയ്തതായി ജനറൽ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.

Related News