സുരക്ഷാ ചട്ടങ്ങള്‍ പാലിച്ചില്ല; കുവൈത്തിൽ ഒരുമാസത്തിനിടെ 84 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

  • 03/11/2023


കുവൈത്ത് സിറ്റി: സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട 84 സ്ഥാപനങ്ങൾ ഒക്‌ടോബർ മാസത്തിൽ അടച്ചുപൂട്ടിയതായി ജനറൽ ഫയർ ഡിപ്പാർട്ട്‌മെന്‍റ് അറിയിച്ചു. ഫയര്‍ പ്രിവൻഷൻ വിബാഗം 582 നിയമലംഘനങ്ങൾ സൂക്ഷ്മമായി രേഖപ്പെടുത്തുകയും 408 പദ്ധതികൾക്ക് ലൈസൻസ് നൽകുകയും ചെയ്തു. 373 പുതിയ കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകി. 105 ഉടമസ്ഥാവകാശ ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകളും 165 ക്ലിയറൻസ് ഇടപാടുകളും ഇതിൽ ഉൾപ്പെടുന്നു.

സാഹചര്യങ്ങള്‍ പരിഗണിച്ച് ബിസിനസുകൾക്ക് പ്രത്യേക ഫീസിൽ നിന്ന് ഭാഗികമായ ഇളവുകൾ അനുവദിച്ചു. ഫയർ പ്രിവൻഷൻ അഡ്മിനിസ്ട്രേഷൻ നിയന്ത്രണങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഒരിക്കല്‍ അധികൃചര്‍ ഓര്‍മ്മിപ്പിച്ചു. ലൈസൻസുകൾ ഉടനടി പുതുക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. സമയബന്ധിതമായി ലൈസൻസുകൾ പുതുക്കുന്നതിൽ പരാജയപ്പെട്ടാല്‍ ബിസിനസ്സ് ഉടമകൾക്ക് 20 ദിനാർ വരെ പിഴ ചുമത്തുക മാത്രമല്ല, കടുത്ത നടപടികളും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related News