കുവൈത്തിൽ 900,000 ആളുകൾക്ക് ഫാറ്റി ലിവർ ഉള്ളതായി കണക്കുകൾ

  • 03/11/2023

 


കുവൈത്ത് സിറ്റി: കുവൈത്തിലെ ഏകദേശം 900,000 പൗരന്മാരും താമസക്കാരും ഫാറ്റി ലിവർ രോഗത്താൽ കഷ്ടപ്പെടുന്നതായി കണക്കുകള്‍. ലോകജനസംഖ്യയുടെ 20 ശതമാനം പേരെ ഫാറ്റി ലിവര്‍ ബാധിക്കുന്നുവെന്നാണ് കണക്കുകളെന്ന് ഇന്റേണൽ മെഡിസിൻ, ഗ്യാസ്ട്രോഎൻട്രോളജി, കരൾ രോഗങ്ങൾ എന്നിവയുടെ കൺസൾട്ടന്‍റ് ഡോ. വഫാ അൽ ഹഷാഷ് പറഞ്ഞു. ഫാറ്റി ലിവർ എന്നാൽ കരളിനുള്ളിലെ കൊഴുപ്പിന്റെ സാന്നിധ്യമാണ്. കരളിൽ കൊഴുപ്പിന്റെ സാന്നിധ്യം സാധാരണമാണ്. 

എന്നാൽ കരളിനുള്ളിലെ കൊഴുപ്പ് കരളിന്റെ ഭാരത്തിന്റെ അഞ്ച് മുതൽ 10 ശതമാനം വരെ വരുമ്പോഴാണ് ഫാറ്റി ലിവര്‍ ആയി കണക്കാക്കുന്നത്. ഫാറ്റി ലിവര്‍ പ്രധാനമായും രണ്ട് തരങ്ങളാണ് ഉള്ളത്, ആൽക്കഹോളിക്, നോൺ-ആൽക്കഹോളിക്. കൂടാതെ ആറ് മാസത്തിലൊരിക്കൽ ആനുകാലിക പരിശോധനകൾ നടത്തി ഫാറ്റി ലിവർ രോഗം നേരത്തേ കണ്ടുപിടിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അല്‍ ഹഷാഷ് ഓര്‍മ്മപ്പെടുത്തി. ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മ എന്നിവയാണ് ഫാറ്റി ലിവർ രോഗത്തിന്റെ ലക്ഷണങ്ങളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related News