ആയിരക്കണക്കിന് പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നത് കുവൈറ്റ് മാൻപവർ അതോറിറ്റി നിർത്തിവച്ചു

  • 03/11/2023

 


കുവൈത്ത് സിറ്റി: ജനസംഖ്യാ ഘടന ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍ കര്‍ശനമാക്കി മാൻപവര്‍ അതോറിറ്റി. വെരിഫിക്കേഷൻ പ്രക്രിയയ്ക്കായി വിവിധ മേഖലകളിലായി ആയിരക്കണക്കിന് പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നത് മാൻപവർ അതോറിറ്റി താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. ജനസംഖ്യാ ഘടന ക്രമീകരിക്കുന്നതിനും തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനുമുള്ള നിരന്തരമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടിയും.

ചെയ്യുന്ന തൊഴില്‍ അവരുടെ ജോലി വിവരണങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാൻ മാൻപവര്‍ അതോറിറ്റി അവരുടെ അക്കാദമിക് സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്നുണ്ട്. എല്ലാ തൊഴിൽ വിവരണങ്ങളും അക്കാദമിക് യോഗ്യതയുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് പരിശോധനയിൽ ഉൾപ്പെടുന്നു. ഉദാഹരണമായി എല്ലാ നിയമ ഗവേഷകർക്കും ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് നിയമ ബിരുദം ഉണ്ടായിരിക്കണം. മാധ്യമ മേഖലയിലെ ജോലി വാർത്താ മന്ത്രാലയത്തിന്‍റെ അംഗീകാരത്തിന് വിധേയമാണ്.

Related News