കുവൈത്തില്‍ നിന്നുള്ള ആദ്യ മെഡിക്കൽ സഹായം ഗാസയിലെത്തി

  • 03/11/2023


കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ ആദ്യ ബാച്ച് വൈദ്യസഹായം ഗാസ മുനമ്പിലെ പലസ്തീൻ റെഡ് ക്രസന്‍റിന്‍റെ വെയർഹൗസുകളിൽ എത്തി. റഫ ക്രോസിംഗിലൂടെ കൊണ്ടുവരുന്ന സഹായം വരും മണിക്കൂറുകളിൽ തരംതിരിച്ച് ആശുപത്രികളിൽ വിതരണം ചെയ്യുമെന്ന് ഗാസയിലെ കുവൈത്ത് റെഡ് ക്രസന്റുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പലസ്തീൻ വോളണ്ടിയർ ടീമുകളുടെ തലവൻ അഹമ്മദ് അബുദയ്യ പറഞ്ഞു. പത്ത് ദിവസത്തിലേറെയായി നീളുന്ന കുവൈത്ത് റിലീഫ് എയർ ബ്രിഡ്ജിൽ ഉൾപ്പെടുത്തിയിരിക്കുന്നതിന്‍റെ ഭാഗമാണ് സഹായം. നൂറുകണക്കിന് ടൺ സഹായമാണ് കുവൈത്തിന്‍റെ നേതൃത്വത്തില്‍ ഗാസയില്‍ എത്തിച്ചിട്ടുള്ളത്.

Related News