ട്രാഫിക് പിഴയുടെ പേരിൽ തട്ടിപ്പ്; വ്യാജ സന്ദേശങ്ങളെ കുറിച്ച് വീണ്ടും മുന്നറിയിപ്പ് നൽകി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 04/11/2023

 

കുവൈത്ത് സിറ്റി: വ്യാജ സന്ദേശങ്ങളെ കുറിച്ചും അജ്ഞാത ഉത്ഭവമുള്ള വെബ്സൈറ്റുകളെ കുറിച്ചും വീണ്ടും മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി റിലേഷൻസ് ആന്റ് മീഡിയ ജനറൽ അഡ്മിനിസ്ട്രേഷൻ. ഈ വിഷയത്തിൽ അതീവ ശ്രദ്ധ നൽകണമെന്നാണ് മുന്നറിയിപ്പ്. ട്രാഫിക് നിയമലംഘനങ്ങൾ സാമ്പത്തിക പിഴ ചുമത്തുകയാണെന്ന് കബളിപ്പിച്ച് പണം തട്ടുന്ന രീതി സംബന്ധിച്ചാണ് അറിയിപ്പ്. വ്യക്തികൾക്കെതിരെ ട്രാഫിക് നിയമലംഘനങ്ങൾ ഉണ്ടാകുമ്പോൾ ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹൽ വഴി ആഭ്യന്തര മന്ത്രാലയം അലേർട്ടുകൾ അയക്കുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

Related News