ഗാസയ്ക്ക് കുവൈത്തിന്റെ കൈത്തങ്ങ്; 11-ാമത്തെ ദുരിതാശ്വാസ വിമാനം അൽ അരിഷിലെത്തി

  • 04/11/2023


കുവൈത്ത് സിറ്റി: പലസ്തീൻ ജനതക്ക് സഹായം നൽകുന്നതിനുള്ള കുവൈത്ത് എയർ ബ്രിഡ്ജിൽ നിന്നുള്ള പതിനൊന്നാമത്തെ വിമാനം അൽ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. ഗാസ മുനമ്പിലെ ആശുപത്രികൾക്കായുള്ള 10 ടൺ അടിയന്തര മെഡിക്കൽ സാമഗ്രികളും ഉപകരണങ്ങളുമാണ് വിമാനത്തിലുള്ളത്. ഇതോടെ എയർ ബ്രിഡ്ജ് വഴി എത്തിച്ച് ആകെ സാധനങ്ങളുടെ ഭാരം 290 ടണ്ണായി. 

ഗാസയിലെ ജനങ്ങൾക്കുള്ള കുവൈത്തിന്റെ സഹായം ഇസ്രായേലിന്റെ യുദ്ധത്തിന് മുന്നിൽ പലസ്തീൻ സഹോദരങ്ങളുടെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ തുടർച്ചയാണെന്ന് കുവൈത്ത് ചാരിറ്റബിൾ സൊസൈറ്റികളുടെ നിരവധി പ്രതിനിധികൾ വ്യക്തമാക്കി. കുവൈത്ത് റിലീഫ് എയർ ബ്രിഡ്ജിന്റെ പ്രവർത്തനങ്ങൾ വിദേശകാര്യ മന്ത്രാലയവും കുവൈത്ത് സാമൂഹിക, തൊഴിൽ മന്ത്രാലയവും തമ്മിലുള്ള സഹകരണത്തിലും ഏകോപനത്തിലും സാധ്യമാകുന്നതെന്ന് അൽ സലാം സൊസൈറ്റി ഫോർ ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റബിൾ വർക്കിന്റെ ഡയറക്ടർ വെയ്ൽ അൽ ബൈജാൻ പറഞ്ഞു.

Related News