പഴകിയ മത്സ്യങ്ങളുടെ വിൽപ്പന; നടപടിയുമായി കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം

  • 04/11/2023



കുവൈത്ത് സിറ്റി: വ്യവസ്ഥകൾ പാലിക്കാതിരുന്ന ഇറക്കുമതി ചെയ്യുന്ന  മത്സ്യ കമ്പനികൾ, അവരുടെ ഫാക്ടറികൾ, ശാഖകൾ, ശീതീകരണ സൗകര്യങ്ങൾ എന്നിവയ്‌ക്കെതിരെ നടപടി സ്വീകരിച്ച് വാണിജ്യ, വ്യവസായ മന്ത്രാലയം. ശീതീകരിച്ച മത്സ്യം, ചെമ്മീൻ എന്നിവയുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് ഈ കമ്പനികൾ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതോടെയാണ് നിയമനടപടി എടുത്തിട്ടുള്ളത്. ശീതീകരിച്ച് വിൽക്കുന്ന മത്സ്യങ്ങളുടെ എക്സ്പയറി തീയതിയിൽ കൃത്രിമം കാണിച്ച്  2,500 കിലോഗ്രാം  പൊതുജനങ്ങൾക്കും റെസ്റ്റോറന്റുകൾക്കും മാർക്കറ്റുകൾക്കും വിൽപ്പന നടത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

Related News