​ഗാസയ്ക്ക് കുവൈത്തിന്റെ സഹായം; 12-ാമത്തെ ദുരിതാശ്വാസ വിമാനം അൽ അരിഷിലേക്ക് പുറപ്പെട്ടു

  • 04/11/2023



കുവൈത്ത് സിറ്റി: പലസ്തീൻ ജനതക്ക് സഹായം നൽകുന്നതിനുള്ള കുവൈത്ത് എയർ ബ്രിഡ്ജിൽ നിന്നുള്ള 12-ാമത്തെ വിമാനം അൽ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു.  രണ്ട് ആംബുലൻസുകള്‍ അടക്കമുള്ളവയുമായാണ് വിമാനം പുറപ്പെട്ടിട്ടുള്ളത്. രാജ്യത്തെ ഔദ്യോഗിക അതോറിറ്റികള്‍, ബന്ധപ്പെട്ട അസോസിയേഷനുകൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള സംയോജനവും സഹകരണവും കൊണ്ടാണ് എയർ ബ്രിഡ്ജ് പൂർത്തിയാക്കുന്നതിൽ വേഗത കൈവരിക്കാൻ സാധിച്ചതെന്ന് കുവൈത്ത് റിലീഫ് സൊസൈറ്റിയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറലും ഫസ ഫോർ പാലസ്തീൻ ക്യാമ്പയിന്‍റെ ജനറൽ സൂപ്പർവൈസറുമായ ഒമർ അൽ തുവൈനി പറഞ്ഞു. ഈജിപ്ഷ്യൻ റെഡ് ക്രസന്‍റും കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിൽ അംഗീകൃതമായ പലസ്തീൻ ചാരിറ്റബിൾ സൊസൈറ്റികളും ഔദ്യോഗിക അധികാരികളുമായി ഏകോപിപ്പിച്ചാണ് അസോസിയേഷൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News