ഈമാസം പത്തോടെ കുവൈത്തിൽ ശൈത്യകാല തണുപ്പ് ആരംഭിക്കും; അല്‍ അജ്‍രി

  • 04/11/2023


കുവൈത്ത് സിറ്റി: അൽ അഹിമർ നക്ഷത്രത്തിന്‍റെ സൂര്യാസ്തമയം എന്നറിയപ്പെടുന്ന ഒരു ജ്യോതിശാസ്ത്ര പ്രതിഭാസത്തിന് ഈ മാസം പത്തിന് കുവൈത്ത് സാക്ഷ്യം വഹിക്കുമെന്ന് അല്‍ അജ്‍രി സയന്‍റിഫിക് സെന്‍റര്‍ അറിയിച്ചു. അൽ അഹിമർ നക്ഷത്രം അപ്രത്യക്ഷമാകുന്നതോടെ തണുത്ത വടക്കൻ കാറ്റ് സജീവമാകും. ചുവന്ന നിറം, വലിയ വലിപ്പം എന്നിവ കൊണ്ട് പേരുകേട്ടതാണ് അൽ അഹിമർ നക്ഷത്രം. അൽ അഹിമർ നക്ഷത്രം അസ്തമിക്കുന്നതോടെ ശൈത്യകാലത്തെ തണുപ്പ് ആരംഭിക്കും. ഡിസംബർ 25 ന് ഈ നക്ഷത്രം വീണ്ടും പ്രത്യക്ഷപ്പെടുമെന്ന് അല്‍ അജ്‍രി സയന്‍റിഫിക് സെന്‍റര്‍ അറിയിച്ചു.

Related News