മിഷ്‌രിഫ് ഏരിയയിലെ മാൻഹോളില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി

  • 05/11/2023



കുവൈത്ത് സിറ്റി: മാൻഹോളില്‍ നിന്ന് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. മിഷ്‌രിഫ്  ഏരിയയിലെ മലിനജല സ്‌റ്റേഷനു സമീപമുള്ള മലിനജല ഡ്രെയിനേജ് മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടതായി ഒരു പൗരൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിൽ അറിയിക്കുകയായിരുന്നു. ഹവല്ലി ഗവർണറേറ്റ് ഡയറക്ടറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരും ഡിറ്റക്ടീവുകളും സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി. ഫോറൻസിക് വിഭാഗവും പരിശോധന നടത്തി.

ഫോറൻസിക് വിദഗ്ധരും ഫോറൻസിക് ഡോക്ടറും ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടറും കുഞ്ഞിന്‍റെ മൃതദേഹം പരിശോധിച്ചു. മൃതദേഹം പുറത്തെടുക്കാൻ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടതായും ഫോറൻസിക് മെഡിസിൻ വകുപ്പിന് റഫർ ചെയ്തതായും അധികൃതര്‍ പറഞ്ഞു. ബയാൻ പൊലീസ് സ്റ്റേഷനിൽ ആസൂത്രിത കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related News