490 ടൺ സഹായവുമായി ​ഗാസയിലേക്ക് 35 ട്രക്കുകൾ എത്തിച്ചെന്ന് കുവൈത്ത് റെഡ് ക്രെസന്റ്

  • 28/11/2023



കുവൈത്ത് സിറ്റി: കുവൈറ്റ് റെഡ് ക്രെസന്റ് സൊസൈറ്റിയുടെ പ്രതിനിധി സംഘം വൈസ് പ്രസിഡന്റ് അൻവർ അൽ ഹസാവിയുടെ നേതൃത്വത്തിൽ ഗാസ മുനമ്പിലേക്കുള്ള കുവൈത്തിന്റെ സാഹായങ്ങൾ എത്തുന്നത് നിരീക്ഷിക്കാൻ റഫ ലാൻഡ് ക്രോസിംഗ് സന്ദർശിച്ചു. ഈജിപ്ഷ്യൻ റെഡ് ക്രെസന്റിന്റെ സഹകരണത്തോടെ ഗാസയിൽ സഹായം എത്തിക്കുന്നതിന് മേൽനോട്ടം വഹിക്കുകയും അർഹരായ ജനങ്ങൾക്ക് അത് എത്തുന്നുവെന്ന് ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് അൻവർ അൽ ഹസാവി പറഞ്ഞു.

സന്ദർശന വേളയിൽ, പലസ്തീനിയൻ റെഡ് ക്രെസന്റ് സൊസൈറ്റി വഴി ഗാസയിലേക്കുള്ള പ്രവേശനത്തിന് തയാറായി 35 ട്രക്കുകളാണ് സജ്ജമായിരുന്നത്. 490 ടൺ വരുന്ന ദുരിതാശ്വാസ സാമ​ഗ്രികകളാണ് ട്രക്കുകളിൽ ഉണ്ടായിരുന്നത്. ഗാസയിൽ നിന്ന് അൽ അരിഷ് ആശുപത്രികളിലേക്ക് മാറ്റിപ്പാർപ്പിച്ച പരിക്കേറ്റവരെയും പ്രതിനിധി സംഘം പരിശോധിക്കും. ഗാസ അതിർത്തിയോട് ചേർന്ന് സീനായിയിൽ കുവൈത്ത് ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിക്കാനുള്ള സാധ്യത പ്രതിനിധി സംഘം അവലോകനം ചെയ്യും

Related News