വ്യാജ ചികിത്സ നൽകി പണം തട്ടി; ഫാർമസിസ്റ്റിന് 4,000 ദിനാർ പിഴ

  • 30/11/2023



കുവൈത്ത് സിറ്റി: ഗംഗ്രിൻ ചികിത്സയ്ക്ക് എന്ന് അവകാശപ്പെട്ട് ഒരു പൗരന്  600 കുവൈത്തി ദിനാർ വിലയുള്ള മരുന്നുകൾ വിറ്റതിന് ഫാർമസിസ്റ്റിന് ക്രിമിനൽ കോടതി 4,000 കുവൈത്ത് ദിനാർ പിഴ ചുമത്തി. മരുന്ന് കഴിച്ച കുവൈത്തി പൗരന്റെ നില വഷളാവുകയും ഒടുവിൽ കാൽ മുറിച്ചുമാറ്റുകയും ചെയ്ത അവസ്ഥയുണ്ടായി. പ്രതി ചികിത്സിക്കാൻ കുവൈത്തി പൗരന്റെ വീട്ടിലെത്തുകയും ജർമ്മൻ ചികിത്സയാണെന്ന് വിശ്വസിപ്പിച്ച് കബളിപ്പിക്കുകയായിരുന്നു.

ഒരു കാർ വാഷ് സ്റ്റേഷനിൽ ആയിരുന്നപ്പോൾ ഒരു യുവാവ് ഗ്യാഗ്രിൻ ബാധിച്ച തന്റെ സഹോദരന്റെ അവസ്ഥയെക്കുറിച്ച് ഫോണിൽ സംസാരിക്കുന്നത് കേട്ടതായി പ്രതി പറഞ്ഞു. കോൾ അവസാനിപ്പിച്ചയുടനെ, പ്രതി സഹോദരന്റെ അവസ്ഥയെക്കുറിച്ച് ചോദിക്കുകയും ചികിത്സാ രീതികളെ കുറിച്ച് സംസാരിക്കുകയും ചെയ്തു. തനിക്ക് ഉചിതമായ ചികിത്സയുണ്ടെന്നും ഈ മരുന്നുകൾ വാങ്ങാൻ 600 കുവൈത്തി ദിനാർ ചെലവാകുമെന്നും പറഞ്ഞു. ഇത് വിശ്വസിച്ച് ചികിത്സ നടത്തിയെങ്കിലും രോ​ഗിയുടെ അവസ്ഥ മോശമാവുകയായിരുന്നു.

Related News