സുരക്ഷാ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഓണ്‍ലൈൻ തട്ടിപ്പ്; ആഭ്യന്തര മന്ത്രാലയ മുന്നറിയിപ്പ്

  • 07/12/2023


കുവൈത്ത് സിറ്റി: സുരക്ഷാ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കുവൈത്തിന് പുറത്ത് നിന്ന് ചിലര്‍ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അധികൃതര്‍. കുവൈത്തി ഫോൺ നമ്പറുകളും ഇലക്ട്രോണിക് ആശയവിനിമയ സംവിധാനങ്ങളും ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകാതിരിക്കാൻ പൗരന്മാരും താമസക്കാരും ജാഗ്രത പുലര്‍ത്തണം. ബാങ്ക് നമ്പറുകൾ നൽകേണ്ടതില്ലെന്നും സംശയാസ്പദമായ കോളുകൾ ലഭിക്കുമ്പോൾ ബന്ധപ്പെട്ട അതോറിറ്റിയെ വേഗത്തില്‍ വിവരം അറിയിക്കണമെന്നും മന്ത്രാലയം നിര്‍ദേശം നൽകി.

Related News