സർക്കാർ മേഖലയിലെ എല്ലാ നിയമനങ്ങളും നിർത്തിവെച്ച് കുവൈത്ത്

  • 07/12/2023


കുവൈത്ത് സിറ്റി: സർക്കാർ മേഖലയിലെ എല്ലാ നിയമനങ്ങളും കുവൈത്ത് നിർത്തിവെച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ താൽക്കാലികമായി നിർത്തിവച്ചുകൊണ്ട് കിരീടാവകാശി ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു. ഡിസംബർ ആറ് ബുധനാഴ്ച ഔദ്യോഗിക ഗസറ്റില്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Related News