സാൽമിയ , അർദിയ, അംഘറ പ്രദേശങ്ങളിൽ സുരക്ഷാ പരിശോധന; 241 പേർ അറസ്റ്റിൽ

  • 08/12/2023



കുവൈത്ത് സിറ്റി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 241 പേരെ അറസ്റ്റ് ചെയ്ത് അധികൃതർ. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായിട്ടുള്ളത്. റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, കൺട്രോൾ ആൻഡ് കോ-ഓർഡിനേഷൻ ഡിപ്പാർട്ട്‌മെന്റ്, സംയുക്ത കമ്മിറ്റി തുടങ്ങിയവർ ചേർന്ന് രാവിലെയും വൈകുന്നേരവും നടത്തിയ പരിശോധന ക്യാമ്പയിനുകളിലാണ് നിയമലംഘകർ കുടുങ്ങിയത്. സാൽമിയ , അൽ അർദിയ, അംഘറ പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. ഭിക്ഷാടനം നടത്തിയ മൂന്ന് പേർ, ഡെലിവറി കമ്പനികളിൽ ജോലി ചെയ്തിരുന്ന 44 പേർ എന്നിവരാണ് പിടിയിലായവരിൽ ഉൾപ്പെടുന്നു. അറസ്റ്റിലായവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News