12 തവണ എത്തി; മൈദാൻ ഹവല്ലിയിൽ ഇന്ധനം നിറച്ച് മുങ്ങിയ പ്രതിക്കായി അന്വേഷണം

  • 08/12/2023



കുവൈത്ത് സിറ്റി: പെട്രോൾ പമ്പിൽ വൻ കബളിപ്പിക്കൽ നടത്തിയയാൾക്കെതിരെ അന്വേഷണം. മൈദാൻ ഹവല്ലി പ്രദേശത്തെ ഒരു പെട്രോൾ പമ്പിൽ ഒരേ വാഹനം ഉപയോഗിച്ച് 12 തവണ ഇടയ്ക്കിടെ എത്തിയാണ് ഇയാൾ കബളിപ്പിക്കൽ നടത്തിയത്. ഏറ്റവുമൊടുവിൽ നവംബർ 30നാണ് എത്തിയത്. ഓരോ തവണയും, തന്റെ കാറിന്റെ ലൈസൻസ് പ്ലേറ്റിനെക്കുറിച്ച് എന്തെങ്കിലും വിവരം അറിയണമെന്ന് ആവശ്യപ്പെട്ട് പെട്രോൾ പമ്പ് ജീവനക്കാരനെ സമീപിക്കുകയും  ടാങ്കിൽ പെട്രോൾ നിറച്ച ശേഷം രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. 12 തവണ സ്റ്റേഷൻ സന്ദർശിച്ച പ്രതി 45 ദിനാറിന്റെ ഇന്ധനമാണ് മോഷ്ടിച്ചതെന്ന് വൃത്തങ്ങൾ പറഞ്ഞു

Related News