മെഡിക്കൽ പരിശോധന; ഗാർഹിക തൊഴിൽ ഓഫീസുകളുടെ ഉടമകൾക്കുള്ള വ്യവസ്ഥകൾ

  • 08/12/2023

 

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഓഫീസുകൾക്കും കമ്പനികൾക്കും ആരോഗ്യ ഫിറ്റ്നസ് ഉറപ്പാക്കുന്നതിന് മെഡിക്കൽ പരിശോധന നടത്തുന്നത് സംബന്ധിച്ച് ജനറൽ അതോറിറ്റി ഫോർ പബ്ലിക് ഫോഴ്‌സ് ആരോ​ഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഓഫീസുകളുടെയും കമ്പനികളുടെയും ഉടമകൾക്കായി അതോറിറ്റി ഒരു മെഡിക്കൽ പരിശോധന മാതൃക രീതി കൊണ്ട് വന്നിട്ടുണ്ട്. നടപടിക്രമങ്ങൾക്കനുസൃതമായി ടെസ്റ്റുകൾക്ക് അംഗീകാരം നൽകുന്നതിന് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലേക്കും ഇത് കൈമാറും. ലൈസൻസ് പുതുക്കുന്നതിനുള്ള വ്യവസ്ഥകളിൽ ലൈസൻസ് ഉടമയ്ക്ക് ആരോഗ്യ മന്ത്രാലയം നൽകുന്ന സർട്ടിഫിക്കറ്റ് അനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഉറപ്പാക്കണമെന്നാണ് നിർദേശം.

Related News