ഗാസയെ ചേർത്ത് പിടിച്ച് കുവൈത്ത്; സഹായവുമായി 36-ാമത്തെ വിമാനം പുറപ്പെട്ടു

  • 08/12/2023



കുവൈത്ത് സിറ്റി: ദുരിതം അനുഭവിക്കുന്ന ​ഗാസയിലെ ജനങ്ങളെ ചേർത്ത് പിടിച്ച് കുവൈത്ത്. പ്രതിസന്ധിയിലുള്ളവർക്ക് സഹായവുമായി 36-ാമത്തെ വിമാനം കുവൈത്തിൽ നിന്ന് പുറപ്പെട്ടു. 40 ടൺ ദുരിതാശ്വാസ സാമ​ഗ്രകകളിലുമായി ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലേക്കാണ് വിമാനം പുറപ്പെട്ടിട്ടുള്ളത്. ഗാസ മുനമ്പിലെ സഹോദരങ്ങൾക്കായി ഭക്ഷണം, വൈദ്യസഹായം, പാർപ്പിടം, 130 ടെന്റുകൾ, കൂടാതെ 4 ആംബുലൻസുകൾ എന്നിവയാണ് എത്തിക്കുക.

കുവൈറത്ത് റിലീഫ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളുടെ മേൽനോട്ടത്തിലാണ് ആവശ്യ വസ്തുക്കൾ സമാഹരിച്ചത്. റഫ ലാൻഡ് ക്രോസിംഗിന് സമീപമുള്ള അൽ അരിഷ് എയർപോർട്ടിലെ ഈജിപ്ഷ്യൻ റെഡ് ക്രെസന്റ് സൊസൈറ്റിയിലേക്ക് ഈ വസ്തുക്കൾ എത്തിക്കുകയും  ഗാസ മുനമ്പിലെ ജനങ്ങൾക്ക് അത് എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി പലസ്തീനിയൻ റെഡ് ക്രെസന്റിന് കൈമാറുകയും ചെയ്യുമെന്ന് കുവൈത്ത് റിലീഫ് സൊസൈറ്റിയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഒമർ അൽ തുവൈനി പറഞ്ഞു.

Related News