അഹമ്മദിയിൽ സിമന്റ് മാലിന്യം അനധികൃതമായി ഉപേക്ഷിച്ച പ്രവാസി അറസ്റ്റിൽ

  • 13/12/2023


കുവൈത്ത് സിറ്റി: ബാർ അൽ മുത്‌ലയിൽ സിമന്റ് മാലിന്യം സംസ്‌കരിക്കുന്നതിൽ ഏർപ്പെട്ടിരുന്ന ഒരു പ്രവാസിയെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പിടികൂടി. സിമന്റ് മിക്‌സർ സഹിതമാണ് അറസ്റ്റ്. മിക്‌സർ തടങ്കൽ ഗാരേജിലേക്ക് മാറ്റി. അഹമ്മദിയിൽ ഡ്രൈവർ സിമന്റ് മാലിന്യം വലിച്ചെറിയുന്നതായി ഒരു പൗരൻ വീഡിയോ എടുത്തിരുന്നു. ഇതേ തുടർന്നാണ് നടപടി വന്നത്. മിക്‌സർ ഉടമയായ കമ്പനിയെയും ഡ്രൈവറെയും തിരിച്ചറിയുന്നതിനും പിടികൂടുന്നതിനും കസ്റ്റഡിയിലെടുക്കുന്നതിനും വീഡിയോ സഹായിച്ചു. ഇത് നിയമലംഘനം ആണെനന് അറിയില്ലെന്നാണ് മിക്സർ ഓപ്പറേറ്റർ പറഞ്ഞത്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾക്ക് മൂന്ന് മുതൽ 10 വർഷം വരെ തടവും 20,000 മുതൽ 200,000 ദിനാർ വരെ പിഴയും ഉൾപ്പെടെയുള്ള ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി.

Related News