കുവൈത്തിൽ തണുപ്പ് കൂടുന്നു; താപനില ഇനിയും കുറയുമെന്ന് മുന്നറിയിപ്പ്

  • 13/12/2023


കുവൈത്ത് സിറ്റി: നാളെ വൈകുന്നേരവും ബുധനാഴ്ചയും വാരാന്ത്യത്തിലും മഴക്കും ഇടിമിന്നലിനും സാധ്യതകളുണ്ടെന്നും താപനില കുറയുമെന്നും കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ മുന്നറിയിപ്പ് നൽകി. ബുധനാഴ്ച കാലാവസ്ഥ മേഘാവൃതമോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും. മൂടൽമഞ്ഞ് രൂപപ്പെടുകയും പ്രതീക്ഷിക്കുന്ന മഴ സാധ്യതകൾ പെട്ടെന്ന് അപ്രത്യക്ഷമാകുകയും ചെയ്യും. എന്നാൽ, ഇടയ്ക്കിടെ ഇടിമിന്നലുണ്ടാകാനുള്ള സാധ്യതയുണ്ട്. വടക്കൻ പ്രദേശങ്ങളിൽ മഴ കൂടുതൽ ശക്തമായി പെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ചില മരുഭൂമി പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ താപനില 30 ഡിഗ്രിയിൽ എത്തിയിരുന്നു. ഇത് 21 ഡിഗ്രിയിൽ താഴെയായി കുറയുമെന്ന് ഇസ റമദാൻ പറഞ്ഞു.

Related News