അവധിദിനങ്ങൾ ഇനി അടിച്ചുപൊളിക്കാം; സബാഹിയ പാർക്ക് തുറന്ന് ടൂറിസം പ്രോജക്ട്‌സ് കമ്പനി

  • 13/12/2023


കുവൈത്ത് സിറ്റി: സൗത്ത് സബാഹിയ പാർക്ക് തുറന്ന് ടൂറിസം പ്രോജക്ട്‌സ് കമ്പനി. കുവൈത്തിന്റെ സാംസ്കാരിക മുഖം പ്രതിഫലിപ്പിക്കുന്നതിനുള്ള ഒരു സംയോജിത വിനോദ കേന്ദ്രമായാണ് പാർക്ക് കണക്കാക്കപ്പെടുന്നത്. 107,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 60-ലധികം വിനോദ പ്രവർത്തനങ്ങളുള്ള സംയോജിത കേന്ദ്രമാണ് പാർക്ക്. റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവയുൾപ്പെടെ 136 നിക്ഷേപ പ്രവർത്തനങ്ങൾ ഇവിടെ ഉൾപ്പെടുന്നു. 

റിസർവേഷനുകൾക്കായി ഒരു പ്രത്യേക വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ സിഇഒ ഫാദൽ അൽ ദോസരി പറഞ്ഞു. ഭിന്നശേഷിക്കാർക്ക് പ്രവേശനം സൗജന്യമാണ്. കമ്പനിയും രാജ്യത്തെ പൗരന്മാരും ചേർന്നാണ് വികസിപ്പിച്ചതെന്നുള്ളതാണ് പാർക്കിന്റെ പ്രത്യേകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഴ്ചയിൽ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3:30 മുതൽ രാത്രി 11:30 വരെയാണ് പാർക്കിന്റെ പ്രവർത്തി സമയം. പ്രതിദിനം 10,000 സന്ദർശകരെ അനുവദിക്കും.

Related News