മൂന്ന് പ്രവാസി മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങളിൽ പ്രവൃത്തി സമയം നീട്ടി

  • 13/12/2023


കുവൈത്ത് സിറ്റി: മൂന്ന് പ്രവാസി മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങളിൽ പ്രവൃത്തി സമയം നീട്ടിയതായി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുള്ള അൽ സനദ് അറിയിച്ചു. അലി സബാഹ് അൽ-സലേം സബർബിലെ (ഉമ്മുൽ-ഹൈമാൻ), അൽ-ജഹ്‌റ, ഷുവൈഖ് കേന്ദ്രങ്ങളിലാണ് സമയം നീട്ടിയത്. ഞായർ മുതൽ വ്യാഴം വരെയുള്ള ഔദ്യോഗിക പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 1:30 വരെയും ഉച്ചയ്ക്ക് 2 മുതൽ 6 വരെയുമാണ് പുതിയ സമയം.

എല്ലാ പ്രവാസി തൊഴിൽ പരീക്ഷാ കേന്ദ്രങ്ങളിലും മുൻകൂർ അപ്പോയിൻമെന്റുകളില്ലാതെ ഗാർഹിക തൊഴിലാളികൾക്ക് അവരുടെ സ്‌പോൺസർ ഒപ്പമുണ്ടെങ്കിൽ മെഡിക്കൽ പരിശോധനക്ക് വിധേയരാകാം. മറ്റ് അപേക്ഷകർക്ക് മുൻകൂർ അപ്പോയിന്റ്മെന്റ് ആവശ്യമാണ്. കേന്ദ്രങ്ങളിലെ സമ്മർദ്ദം ലഘൂകരിക്കാനും സൗകര്യപ്രദവുമായ സേവനങ്ങൾ ഉറപ്പാക്കാനും വേണ്ടിയാണ് സമയം നീട്ടിയിട്ടുള്ളത്. വെല്ലുവിളികൾ നേരിടുന്നതിനുള്ള പൊതുജനാരോഗ്യ മേഖലയുടെ ശ്രമങ്ങളെ അൽ സനദ് അഭിനന്ദിച്ചു.

Related News