കുവൈറ്റ് ഫാമിലി വിസ പുനരാരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി

  • 13/12/2023

കുവൈറ്റ് സിറ്റി : പുതിയ വിസ നിയമം പാർലമെന്റിൽ പാസാക്കിയ ശേഷം ഫാമിലി വിസ നിരോധനം അവസാനിപ്പിക്കുമെന്നും പ്രവാസികളുടെ വിസയ്ക്കുള്ള നിയന്ത്രണങ്ങൾ നീക്കുമെന്നും ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് ഉറപ്പുനൽകിയതായി എംപി അബ്ദുൾവഹാബ് അൽ-എസ്സ പറഞ്ഞു. രാജ്യം വീണ്ടും ഫാമിലി വിസ ആരംഭിക്കുന്നത്  സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും കുടുംബങ്ങളെ കുവൈറ്റിലേക്ക് കൊണ്ടുവരാൻ കഴിയാതെ പ്രയാസമനുഭവിക്കുന്ന പ്രൊഫഷണൽ തൊഴിലാളികളെ ആകർഷിക്കാനും സഹായിക്കുമെന്ന് മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എംപി വിശദീകരിച്ചു.

Related News