തൊഴിലാളി പ്രശ്നം; ഫിലിപ്പീൻസ് - കുവൈത്ത് ചർച്ച മുന്നോട്ട്

  • 13/12/2023


കുവൈത്ത് സിറ്റി: തൊഴിലാളി പ്രശ്നം ചർച്ച ചെയ്യാൻ എത്തിയ ഫിലിപ്പിനോ പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ച ഫലപ്രദവുമായിരുന്നുവെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഗാർഹിക, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യാൻ ഫിലിപ്പിനോ തൊഴിലാളികളെ തിരികെ എത്തിക്കാൻ ഇരു ടീമുകളും സമ്മതിച്ചു. മുമ്പുണ്ടായ എല്ലാ പ്രശ്നങ്ങളും ഒഴിവാക്കാനും കുവൈത്തി നിയമം അനുസരിച്ച് ഇരു കക്ഷികളും തമ്മിൽ അംഗീകരിക്കപ്പെട്ട ഒരു പുതിയ സംവിധാനം വഴി ഏത് പ്രതിസന്ധിയും പരിഹരിക്കാൻ ഗൗരവമായി പ്രവർത്തിക്കാനും ധാരണയായി.

എംബസിയിലേക്ക് പലായനം ചെയ്യുന്ന എല്ലാ തൊഴിലാളികളെയും 72 മണിക്കൂറിനുള്ളിൽ മാൻപവർ അതോറിറ്റിക്ക് കൈമാറുക എന്നുള്ളതാണ് അം​ഗീകരിച്ച ചടങ്ങളിലൊന്ന്. ഇന്നത്തെ മീറ്റിംഗ് ദൈർഘ്യമേറിയതായിരുന്നു. പല കാര്യങ്ങളും ചർച്ച ചെയ്തു. തുടർന്നും ചർച്ചകൾ നടക്കാനുണ്ട്. കുവൈത്ത് വിദേശകാര്യ മന്ത്രാലയം മീറ്റിംഗുകളുടെ ഫലങ്ങൾ അവ അവസാനിച്ചതിന് ശേഷം പ്രഖ്യാപിക്കുമെന്ന് രാജ്യത്തുള്ള ഫിലീപ്പിൻസ് അംബാസിഡർ ജോസ് കബേര പറഞ്ഞു.

Related News