അറബ് ലോകത്തെ ഏറ്റവും മികച്ച 100 ബാങ്കുകൾ; പട്ടികയിൽ കുവൈത്തിൽ നിന്ന് എട്ടെണ്ണം

  • 13/12/2023


കുവൈത്ത് സിറ്റി: അറബ് ലോകത്തെ ഏറ്റവും മികച്ച 100 ബാങ്കുകളുടെ പട്ടികയിൽ ശ്രദ്ധേയ നേട്ടവുമായി കുവൈത്തി ബാങ്കുകൾ. യൂണിയൻ ഓഫ് അറബ് ബാങ്കുകളുടെ (യുഎബി) ഒരു വിശകലന പഠനം പ്രകാരം എട്ട് കുവൈത്തി ബാങ്കുകളാണ് പട്ടികയിൽ ഇടം നേടിയത്. 2022ലെ പട്ടികയാണ് പുറത്ത് വിട്ടിട്ടുള്ളത്. 343 ബില്യൺ യുഎസ് ഡോളറിന്റെ മൊത്തം ആസ്തിയിൽ, എട്ട് ബാങ്കുകളുടെ മൂലധനം ഏകദേശം 35.8 ബില്യൺ യുഎസ് ഡോളറിലെത്തിയതായി ബെയ്‌റൂട്ട് ആസ്ഥാനമായുള്ള യുഎബി വ്യക്തമാക്കി.

നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് (എൻബികെ), കുവൈത്ത് ഫിനാൻസ് ഹൗസ് (കെഎഫ്എച്ച്), ബർഗാൻ ബാങ്ക്, ഗൾഫ് ബാങ്ക് (ജിബികെ), അഹ്‍ലി യുണൈറ്റഡ് ബാങ്ക് ഓഫ് കുവൈറ്റ് (എയുബി), കുവൈത്ത് കൊമേഴ്സ്യൽ ബാങ്ക്, അൽ അഹ്‍ലി ബാങ്ക് ഓഫ് കുവൈത്ത്, കുവൈത്ത് ഇന്റർനാഷണൽ ബാങ്ക് എന്നിവയാണ് പട്ടികയിൽ ഇടം നേടിയ ബാങ്കുകൾ. ഏറ്റവും ഉയർന്ന മൂലധനം നാഷണൽ ബാങ്ക് ഓഫ് കുവൈത്തിനാണ്. കുവൈത്ത് ഫിനാൻഷ്യൽ ഹൗസ്, ബർ​ഗൻ ബാങ്ക് എന്നിവയാണ് തൊട്ട് പിന്നിലുള്ളത്.

Related News