ജാബർ അൽ അഹമ്മദ് മേഖലയിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ട് പേർ അറസ്റ്റിൽ

  • 13/12/2023


കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ രണ്ട് വ്യക്തികളിൽ നിന്നായി 35 കിലോഗ്രാം ഹാഷിഷും 2000 സൈക്കോട്രോപിക് ഗുളികകളും പിടിച്ചെടുത്തു. ജാബർ അൽ അഹമ്മദ് മേഖലയിൽ നിരോധിത മയക്കുമരുന്നിന്റെ വിൽപ്പന നടത്തുന്നവരെ കുറിച്ച് ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർക്കോട്ടിക്കിന് വിവരം ലഭിക്കുകയായിരുന്നു. ആവശ്യമായ നിയമാനുമതികൾ ലഭിച്ച ശേഷമാണ് പ്രതികൾക്കായി അധകൃതർ വല വിരിച്ചത്. 35 കിലോഗ്രാം ഹാഷിഷും 2000 ഉത്തേജക ഗുളികകളും വിൽപ്പന നടത്തിയതിന്റെ തുകയും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പിടികൂടിയവരെയും കണ്ടുകെട്ടിയ വസ്തുക്കളെയും ആവശ്യമായ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News