ആഗോള വ്യാപാര പ്രതിരോധ സൂചികയിൽ കുവൈത്ത് 66-ാം സ്ഥാനത്ത്; അറബ് രാജ്യങ്ങളിൽ ഏഴാം സ്ഥാനം

  • 13/12/2023

 

കുവൈത്ത് സിറ്റി: വൈറ്റ്‌ചൈൽഡ് ഇന്റർനാഷണൽ സ്‌പെഷ്യലൈസ്ഡ് കൺസൾട്ടിങ്ങിന്റെ ഗ്ലോബൽ ട്രേഡ് റെസിലിയൻസ് ഇൻഡക്‌സ് 2023ൽ ആഗോളതലത്തിൽ 66-ാം സ്ഥാനവും അറബ് രാജ്യങ്ങളിൽ ഏഴാം സ്ഥാനവും നേടി കുവൈത്ത്. ദുബായിൽ നടന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സമ്മേളനത്തോടനുബന്ധിച്ചാണ് പട്ടിക പുറത്ത് വിട്ടത്. അതേസമയം, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, തന്ത്രപരമായ സാമ്പത്തിക വൈദഗ്ധ്യത്തോടെ അറബ് ലോകത്ത് ഒന്നാം സ്ഥാനവും ആഗോള തലത്തിൽ ശ്രദ്ധേയമായ 31-ാം റാങ്കും നേടി.

റോഡുകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ലോജിസ്റ്റിക് സേവനങ്ങളുടെ ഗുണനിലവാരം, കസ്റ്റംസ് പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ ദൃഢത എന്നിവ അളക്കുന്ന ഉപ-സൂചകമായ 'ഓപ്പറേഷൻസ് നെറ്റ്‌വർക്ക് റെസിലിയൻസ് ഇൻഡക്‌സിൽ' കുവൈത്ത് 100-ൽ 43.1 സ്കോർ ചെയ്തു. ആഗോളതലത്തിൽ 80-ാം സ്ഥാനത്താണ് ഈ പട്ടികയിൽ രാജ്യം.  മറ്റ് രണ്ട് ഉപ സൂചികകളിലും കുവൈത്ത്  പ്രശംസനീയമായ പ്രകടനം കാഴ്ചവച്ചു.

Related News