പേയ്‌മെന്റ് ലിങ്ക് അടങ്ങുന്ന ചില വ്യാജ സന്ദേശങ്ങൾ; മുന്നറിയിപ്പ് നൽകി വൈദ്യുതി മന്ത്രാലയം

  • 13/12/2023



കുവൈത്ത് സിറ്റി: മന്ത്രാലയത്തിന്റേതെന്ന് അവകാശപ്പെടുന്ന പേയ്‌മെന്റ് ലിങ്ക് അടങ്ങുന്ന ചില വ്യാജ സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതായി മുന്നറിയിപ്പ് നൽകി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം. ഇത്തരം സന്ദേശങ്ങൾ വന്നാൽ ജാ​ഗ്രത പാലിക്കണമെന്ന് മന്ത്രാലയ വൃത്തങ്ങൾ ഓർമ്മിപ്പിച്ചു. ഫോണിലൂടെ അയക്കുന്ന പേയ്‌മെന്റ് ലിങ്കുകൾ വഴി ബില്ലുകൾ അടയ്ക്കുന്നതിന് ഉപഭോക്താക്കളിലേക്ക് എത്തുന്ന ചില സന്ദേശങ്ങളെക്കുറിച്ച് മന്ത്രാലയത്തിന്റെ വിവിധ സോഷ്യൽ മീഡിയ സൈറ്റുകൾ വഴി ചില ഉപഭോക്താക്കളിൽ നിന്ന് മന്ത്രാലയത്തിന് പരാതി ലഭിച്ചിരുന്നു. ജല മന്ത്രാലയത്തിന്റേത് എന്ന പേരാണ് ഇത്തരം ലിങ്കുകൾ വരുന്നത്. ഉപഭോക്താക്കൾ ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ തന്നെ ബന്ധപ്പെട്ടവരെ വിവരം അറിയിക്കണം.

Related News