ഏഴ് മാസത്തിനിടെ കുവൈത്തിൽ 4500 ഹൃദയാഘാതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു

  • 14/12/2023



കുവൈത്ത് സിറ്റി: കഴിഞ്ഞ ഏഴ് മാസത്തിനിടെ കുവൈത്തിൽ 4,500 ഹൃദയാഘാത കേസുകൾ രജിസ്റ്റർ ചെയ്തതായി കണക്കുകള്‍. കുവൈത്ത് ഹാർട്ട് ഫൗണ്ടേഷൻ പ്രതിനിധിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഹൃദയാഘാത കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ ഈ അസുഖത്തെ നേരിടാൻ മെച്ചപ്പെട്ട നടപടികളുടെ ആവശ്യകതയും അദ്ദേഹം ഉയർത്തിക്കാട്ടി. കെഎച്ച്എഫുമായി സഹകരിച്ച് 15-ാമത് ജിഎച്ച്എ മീറ്റിംഗിന്റെ ഉദ്ഘാടനത്തിന് ശേഷം ഗൾഫ് ഹെൽത്ത് അസോസിയേഷൻ (ജിഎച്ച്എ) പ്രസിഡന്‍റും കെഎച്ച്എഫിന്റെ ഡയറക്ടർ ബോർഡ് അംഗവുമായ ഡോ. മുഹമ്മദ് സുബൈദ് ആണ് ഈ വിഷയത്തിന്‍റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത്.

സ്ട്രോക്ക് രോഗികളിൽ 20 ശതമാനം ആംബുലൻസുകളിലാണ് ആശുപത്രികളിൽ എത്തുന്നത്. യൂറോപ്യൻ രാജ്യങ്ങളിലെ 90 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ചികിത്സയുടെ വേഗതയെ ബാധിക്കുമെന്നുള്ളത് ഉറപ്പാണ്. ഹൃദയാഘാതത്തെ നേരിടാൻ ബോധവൽക്കരണം നടത്തുന്നതിനുള്ള ക്യാമ്പയിനുകള്‍ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, പൊതു ആശുപത്രികൾ എന്നിവയുൾപ്പെടെ എല്ലാ സൗകര്യങ്ങളിലും ഹൃദ്രോഗത്തിനും വിട്ടുമാറാത്ത രോഗങ്ങൾക്കുമുള്ള എല്ലാ മരുന്നുകളും ലഭ്യമാക്കുന്നതിന് കുവൈത്ത് കഴിഞ്ഞ 15 വർഷമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News