കുവൈത്തിലെ രാജ്യാന്തര സ്വർണ, ആഭരണ പ്രദർശനത്തിൽ പങ്കെടുത്ത് ഇന്ത്യൻ കമ്പനികൾ

  • 14/12/2023


കുവൈത്ത് സിറ്റി: 20-ാമത് അന്താരാഷ്ട്ര ഗോൾഡ് ആൻഡ് ജ്വല്ലറി എക്സിബിഷൻ ഡിസംബർ 13 ബുധനാഴ്ച കുവൈത്ത് ഇന്റർനാഷണൽ ഫെയർഗ്രൗണ്ട് ഹാൾ നമ്പർ 4 ൽ ആരംഭിച്ചു. ഈ മാസം 18 വരെ നടക്കുന്ന പ്രദർശനത്തിൽ 200-ലധികം പ്രാദേശികവും അന്തർദേശീയവുമായ വെണ്ടർമാർ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള 30 ഓളം ജ്വല്ലറികൾ സ്വർണ്ണം, വജ്രം, വിലയേറിയ കല്ലുകൾ എന്നിവയുടെ വലിയ ശേഖരവുമായി പ്രദർശനത്തിൽ സാന്നിധ്യമായുണ്ട്. ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക പ്രദർശനം സന്ദർശിക്കുകയും ഇന്ത്യൻ പ്രതിനിധികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. 6 ദിവസത്തെ എക്സിബിഷനിൽ വിലയേറിയ കല്ലുകളാൽ നിർമ്മിച്ച അതിമനോഹരമായ ആഭരണങ്ങൾ കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെമ്പാടുമുള്ള കമ്പനികൾ പ്രദർശനവും വിൽപ്പനയും നടത്തുന്നുണ്ട്. ബിസിനസുകാർക്കും സംരംഭകർക്കും അവരുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനും വിപണിയുടെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ പ്രദർശിപ്പിക്കാനും എക്സിബിഷൻ അവസരം ഒരുക്കുന്നു.

Related News