പുതുവർഷ അവധി ദിനങ്ങളിൽ കുവൈറ്റ് വിമാനത്താവളത്തിലെ തിരക്ക് കുത്തനെ കൂടും

  • 15/12/2023


കുവൈത്ത് സിറ്റി: പുതുവർഷ അവധി ദിനങ്ങളിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ വമ്പൻ കുതിപ്പിന് സാക്ഷ്യം വഹിക്കും. ഡിസംബർ 28 മുതൽ ജനുവരി 1 വരെ നീളുന്ന പുതുവത്സര അവധിക്കാലത്തെ പ്രതീക്ഷിക്കുന്ന മൊത്തം യാത്രക്കാരുടെ എണ്ണം 192,000 ആണ്. രാജ്യത്ത് നിന്ന് പുറപ്പെടുന്നവരുടെയും ഇങ്ങോട്ട് എത്തിച്ചേരുന്നവരുടെയും കണക്കാണിതെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. 

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 178,000 യാത്രക്കാരായിരുന്നു. ഈ പുതുവത്സര അവധിക്കാലത്ത് യാത്രക്കാരുടെ എണ്ണത്തിൽ 13 ശതമാനം വർധനവുണ്ടാകുമെന്ന് എയർ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറും സിവിൽ ഏവിയേഷന്റെ ഔദ്യോഗിക വക്താവുമായ അബ്ദുള്ള അൽ റാജ്ഹി പറഞ്ഞു. ഈ കാലയളവിൽ ആകെ 1780 വിമാനങ്ങൾ സർവീസ് നടത്തും. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1300 ആയിരുന്നു. ദുബൈ, കെയ്‌റോ, ജിദ്ദ, ഇസ്താംബുൾ, ദോഹ എന്നിവിടങ്ങളിലേക്കാണ് ഡിമാൻഡ് കൂടുതലായി അനുഭവപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News