കുവൈത്തിൽ വാഹന ഉടമസ്ഥാവകാശം പുതുക്കൽ ഓൺലൈനായി; ജനുവരി ഒന്ന് മുതൽ സേവനം ലഭിക്കും

  • 15/12/2023


കുവൈത്ത് സിറ്റി: 'സഹേൽ' ആപ്ലിക്കേഷനിലൂടെ വാഹന ഉടമസ്ഥാവകാശം പുതുക്കൽ സംവിധാനം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ് ഡയറക്ടർ മുഹമ്മദ് അൽ ഒതൈബിയോട് ‘ബിമ’ എന്ന ഇലക്ട്രോണിക് ഡോക്യുമെന്റ് സിസ്റ്റം പ്രവർത്തനക്ഷമമാക്കാനുള്ള തീരുമാനം കൈക്കൊള്ളാൻ ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രാഫിക് നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷനിലെ 81/1976 പ്രമേയം അനുസരിച്ച് ഈ ഓൺലൈൻ സേവനം 2024 ജനുവരി ഒന്നിന് ആരംഭിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിന് ഊന്നൽ നൽകാനുള്ള ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദ്ദേശം പ്രകാരമാണ് ഈ നടപടിയെന്ന് അൽ ബർജാസ് വ്യക്തമാക്കി. പ്രത്യേകിച്ചും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ കാര്യക്ഷമമാക്കാനാണ് മന്ത്രിതല നിർദേശം.

Related News