കുവൈറ്റ് അമീറിനെ അപമാനിച്ച കേസിൽ 17 ആക്ടിവിസ്റ്റുകൾക്ക് ശിക്ഷ വിധിച്ചു

  • 15/12/2023


കുവൈത്ത് സിറ്റി: രാജ്യത്തെ അമീറിനെ അപമാനിക്കുകയും സുരക്ഷാ സേനയെ പ്രതിരോധിച്ച് മാർച്ചുകൾ ഉൾപ്പെടെ നടത്തുകയും ചെയ്ത 17 ആക്ടിവിസ്റ്റുകൾക്ക് ശിക്ഷ വിധിച്ച് കാസേഷൻ കോടതി. കൗൺസിലർ സാലിഹ് അൽ മുറൈഷിദിന്റെ അധ്യക്ഷതയിലുള്ള ക്രിമിനൽ കോടതി ഓഫ് കാസേഷനാണ് വിധി പുറപ്പെടുവിച്ചത്. ഒരു വർഷവും എട്ട് മാസവും തടവ് ശിക്ഷയും 500 ദിനാർ പിഴയുമാണ് ശിക്ഷ. കേസിൽ ഉൾപ്പെട്ട ബാക്കിയുള്ളവരെ കുറ്റവിമുക്തരാക്കി.

Related News