കുവൈത്തിൽ ഉള്ളി വിലയില്‍ വൻ കുതിച്ചുച്ചാട്ടം

  • 15/12/2023




കുവൈത്ത് സിറ്റി: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാജ്യത്ത് ഉള്ളി വിലയില്‍ വൻ കുതിച്ചുച്ചാട്ടം.  ഇന്ത്യൻ ഉള്ളിക്ക് ഒരു കിലോയ്ക്ക് 500 ഫിൽസും ടർക്കിഷ്, ഇറാനിയൻ ഉള്ളിക്ക് 350 ഫിൽസും ആയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി പ്രക്രിയയിലുണ്ടാകുന്ന നിരവധി തടസങ്ങളാണ് വില വര്‍ധനവിന് കാരണമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. കുവൈത്ത് വിപണിയിൽ ഉള്ളിക്ക് ആവശ്യക്കാരേറെയാണ്. പരമ്പരാഗതമായി പാകിസ്ഥാൻ, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്ന് പ്രതിദിനം 100 ക്വിന്റൽ എന്ന നിരക്കിലാണ് ഉള്ളി ഇറക്കുമതി ചെയ്യുന്നത്.

എന്നാല്‍, വരൾച്ചയും അപര്യാപ്തമായ ഉൽപാദനവും കാരണം ഈ രാജ്യങ്ങളിൽ നിന്നുള്ള കയറ്റുമതി നിലച്ചു. കൂടാതെ, രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണം സുഡാനിൽ നിന്നുള്ള ഇറക്കുമതി നിർത്തിവച്ചു. ഇതോടെ ഉള്ളി ലഭിക്കുന്നതിനായി ഇറാൻ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാല്‍, ഇറാനിൽ നിന്നുള്ള ഇറക്കുമതിയിലെ സമീപകാല തടസങ്ങൾ വിലക്കയറ്റത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍.

Related News