കുവൈത്തിൽ നൂറോളം വാഹനങ്ങൾ ലേലം ചെയ്യാൻ ട്രാഫിക്ക് വിഭാ​ഗം

  • 16/12/2023



കുവൈത്ത് സിറ്റി: വിവിധ തരത്തിലുള്ള നൂറോളം വാഹനങ്ങൾ ലേലം ചെയ്യുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഷുവൈഖ് അറവുശാലയ്ക്ക് സമീപമുള്ള ജലീബ് ​​അൽ ഷുവൈക്ക് ഏരിയയിലെ വെഹിക്കിൾ ഇംപൗണ്ട്‌മെന്റ് ഡിപ്പാർട്ട്‌മെന്റിൽ അടുത്ത തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് പൊതു ലേലം നടക്കുക. ലേലത്തിൽ പ്രദർശിപ്പിക്കുന്ന വാഹനങ്ങളുടെ എല്ലാ സവിശേഷതകളും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല തീയതിക്ക് ഒരു ദിവസം മുമ്പ് ജലീബ് അൽ ഷുവൈക്ക് ഏരിയയിലെ വാഹന ഇംപൗണ്ട്‌മെന്റ് ഡിപ്പാർട്ട്‌മെന്റിലെത്തി വാഹനങ്ങൾ പരിശോധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ലേലത്തിൽ പങ്കെടുക്കുന്നതിന് 10 ദിനാർ ഫീസ് ഈടാക്കും.

Related News